Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kollam Pravasi Association

Middle East and Gulf

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം

മ​നാ​മ: ബ​ഹ്റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ 2024-2026 കാ​ല​ഘ​ട്ട​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ​രി​സ​മാ​പ്തി കു​റി​ച്ച് ന​ട​ന്ന പ​ത്ത് ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് ശേ​ഷം വി​പു​ല​മാ​യ ജി​ല്ലാ സ​മ്മേ​ള​നം കെ​സി​എ ഹാ​ളി​ല്‍ ഒ​രു​ക്കി​യ സ​മ്മേ​ള​ന ന​ഗ​റി​ല്‍ ന​ട​ന്നു

പ​ത്തു ഏ​രി​യ​ക​ളി​ല്‍ നി​ന്നും പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​സി അം​ഗ​ങ്ങ​ളും നി​ല​വി​ലെ സി​സി, എ​സ്സി, ക്ഷ​ണി​ക്ക​പ്പെ​ട്ട പ്ര​വാ​സി​ശ്രീ അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ നൂ​റി​ൽ പ​രം പ്ര​ധി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം കെ​പി​എ​യു​ടെ സം​ഘ​ട​ന സം​വി​ധാ​ന​ത്തി​ന്‍റെ നേ​ര്‍​ചി​ത്ര​മാ​യി​രു​ന്നു.

പൊ​തു​യോ​ഗം, പ്ര​തി​നി​ധി സ​മ്മേ​ള​നം, സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം എ​ന്നീ മൂ​ന്നു സെ​ഷ​നാ​യി​ട്ടാ​യി​രു​ന്നു ജി​ല്ലാ സ​മ്മേ​ള​നം ന​ട​ന്ന​ത്. കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

 

NRI

മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മ​നാ​മ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റി​ൻ ദേ​ശീ​യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു മ​നാ​മ അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ അ​വ​യ​ർ​ന​സ് ക്ലാ​സും മെ​ഡി​ക്ക​ൽ ക്യാ​മ്പും ശ്ര​ദ്ധേ​യ​മാ​യി.

140-ൽ ​പ​രം പ്ര​വാ​സി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​യ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

മെ​ഡി​ക്ക​ൽ അ​വ​യ​ർ​ന​സ് ക്ലാ​സി​ൽ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ ഡോ​ക്‌​ട​ർ നൗ​ഫ​ൽ നാ​സ​റു​ദ്ദീ​ൻ കാ​ർ​ഡി​യാ​ക് & ലൈ​ഫ് സ്റ്റൈ​ൽ രോ​ഗ​സം​ബ​ന്ധ​മാ​യി സം​സാ​രി​ക്കു​ക​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ഉ​ണ്ടാ​യി.

 

NRI

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് സംഘടിപ്പിച്ചു

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കിം​ഗ് ഹ​മ​ദ് യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ സം​ഘ​ടി​പ്പി​ച്ച കെ ​പി എ ​സ്നേ​ഹ​സ്പ​ർ​ശം എ​ന്നാ പേ​രി​ൽ  പ​ത്തൊ​പ​താ​മ​ത് ര​ക്ത​ദാ​ന ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി.

100ൽ ​പ​രം പ്ര​വാ​സി​ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി​യ ക്യാ​മ്പ് കെ​പി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​ൽ​മാ​നി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ​ഹ്റി​ൻ ഐ​സി​ആ​ർ​എ​ഫ് ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് ശ്രീ​ധ​ര​ൻ മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ഏ​രി​യ സെ​ക്ര​ട്ട​റി ജി​ബി ജോ​ൺ വ​ര്ഗീ​സ് സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ സ​ന്തോ​ഷ്കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

 

NRI

ബ​ഹ​റി​ൻ കൊ​ല്ലം എ​ക്സ് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

മ​നാ​മ: ബ​ഹ​റ​നി​ൽ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ പ്ര​വാ​സി​ക​ളെ ഏ​കോ​പി​പ്പി​ച്ചു കൊ​ല്ലം ജി​ല്ല കേ​ന്ദ്ര​മാ​ക്കി ബ​ഹ​റി​ൻ കൊ​ല്ലം എ​ക്സ് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ബ​ഹ​റി​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ൽ പ്ര​വാ​സി​ക​ൾ​ക്കും എ​ക്സ് പ്ര​വാ​സി​ക​ൾ​ക്കും ഗു​ണ​പ​ര​മാ​കു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം.

കൊ​ല്ല​ത്തു നി​ന്നും ബ​ഹ​റ​നി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക്‌ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ക, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ അ​റി​യി​ക്കു​ക, ബ​ഹ​റ​നി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് നാ​ട്ടി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക മു​ത​ലാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് അ​സോ​സി​യേ​ഷ​ൻ മു​ൻ‌​തൂ​ക്കം ന​ൽ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ലം സീ ​ഫോ​ർ യു ​ഹാ​ളി​ൽ കൂ​ടി​യ പ്ര​ഥ​മ സം​ഗ​മ​ത്തി​ൽ നി​ര​വ​ധി എ​ക്സ് ബ​ഹ​റി​ൻ പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​ൻ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​നാ​യ സം​ഗ​മ​ത്തി​ൽ കെ​പി​എ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം എ​ക്സ് പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് കി​ഷോ​ർ കു​മാ​ർ ക​ൺ​വീ​ന​റാ​യും ഹ​രി, നാ​രാ​യ​ണ​ൻ, നി​സാ​മു​ദ്ധീ​ൻ, അ​ഭി​ലാ​ഷ്, സ​ജി​ത്ത്, എ​ന്നി​വ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യും ആ​റു മാ​സ​ത്തേ​ക്കു​ള്ള അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

സം​ഗ​മ​ത്തി​ന് കി​ഷോ​ർ കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി. കൊ​ല്ല​ത്തു​ള്ള എ​ക്സ് ബ​ഹ​റി​ൻ പ്ര​വാ​സി​ക​ൾ​ക്ക് അ​സോ​സി​യേ​ഷ​നി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നും അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​മാ​കാ​നും കി​ഷോ​ർ​കു​മാ​ർ 9207932778, കെ. ​നാ​രാ​യ​ണ​ൻ - 9446662002 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

Latest News

Corehub Up